Resources

video-thumbnail
youtube-play-icon
Swami Bhoomananda Tirtha

003 – ഭാഗവതപരിവ്രജനം

7217 Views | 3 years ago

അധ്യാത്മത്തിന്‍റെ ഒരേ ഉദ്ദേശം ഉൾവ്യക്തിത്വത്തെ സംപുഷ്ടമാക്കി, നമുക്കു വേണ്ട എല്ലാ തൃപ്തിയും, സൗഭാഗ്യവും നമ്മുടെ ഉള്ളിൽനിന്നുതന്നെ ലഭിയ്ക്കണമെന്നതാണ്. പുറമേയുള്ള ഒന്നിനും നമ്മുടെ ഉൾവിഭവത്തെ അട്ടിമറിയ്ക്കാൻ സാധിയ്ക്കരുത്.

ശാസ്ത്രങ്ങളുടെയെല്ലാം കാതലായ പൊരുൾ അദ്വയജ്ഞാനമാണെന്നാണ് തത്ത്വജ്ഞാനികൾ പറയുന്നത്. ആകാശം അവിഭാജ്യമാണ്. അതു സർവേടത്തും വ്യാപിച്ചു പരിലസിയ്ക്കുന്നു. അതുപോലെയാണ് നമ്മുടെ ഉള്ളിലെ ഉള്ളുണർവ്. അതു ശരീരത്തിൽ വ്യാപിയ്ക്കുന്നപോലെ എങ്ങും വ്യാപിയ്ക്കുന്നുണ്ട്. അങ്ങനെ വ്യാപകമായി, ഏകമായി നില്ക്കുന്ന ആ സത്താവിശേഷത്തെ, സാന്നിധ്യത്തെയാണ് ബ്രഹ്മമെന്നും, പരമാത്മാവെന്നും ഭഗവാനെന്നും പറയുന്നത്.

ആർക്കും അറിവുണ്ടാകുന്നത് അറിയപ്പെടേണ്ടതെ അറിയുമ്പോഴാണ്. ദൃശ്യത്തെ കാണാൻ ഒരു ദ്രഷ്ടാ വേണം. ഇങ്ങനെ വിഷയിയും വിഷയവും വേറേ നില്ക്കുന്നതാണ് നമുക്കുള്ള ജ്ഞാനം മുഴുവനും. ആ നില മാറി, എല്ലാറ്റെയും കാണുന്ന ദ്രഷ്ടാവെക്കുറിച്ചു ഗവേഷണം ചെയ്യണം.

വിഷയി ആര് എന്ന് വിചിന്തനം ചെയ്യുമ്പോൾ, സർവത്തിനും ആധാരമായി, ഒരു കാലത്തും മാറാതെ, ഒരു ഭാഗത്തു വിഷയിയായും, മറുഭാഗത്തു പ്രതിച്ഛായ രൂപീകരിച്ചു വിഷയമായും നിലകൊള്ളുന്നത് ഉള്ളുണർവാണെന്നു ബോധ്യമാകും. വാസ്തവത്തിൽ ഉണർവിനെ വിഷയം , വിഷയി എന്നു വിഭജിയ്ക്കാൻ കഴിയില്ല, അതു വെറും സാങ്കല്പികംമാത്രമാണെന്നു മനസ്സിലാക്കുമ്പോഴാണ് ജ്ഞാനം അദ്വയമാകുന്നത്.

ആരുടെ മനസ്സാണോ വിചാരപരമല്ലാതിരിയ്ക്കുന്നത്, ആ ആൾ മരിച്ചതിനു തുല്യമാണ്. ആലോചനയാണ് ഭഗവാനെ സമീപിയ്ക്കാനുള്ള പ്രക്രിയ. ഏതൊന്നാണോ ഈ ഉൾപ്രക്രിയ നടത്തുന്നത്, അതിനെ മനസ്സിലാക്കണം, ഗ്രഹിയ്ക്കണം.

ആരാണോ താൻ ഭഗവാന്‍റെയാണ് എന്നു വിചാരിയ്ക്കുന്നത്, ആരെയാണോ ഭഗവാൻ തന്‍റെ ഭക്തനായി സ്വീകരിയ്ക്കുന്നത്, അയാളെയാണ് ഭാഗവതൻ എന്നു പറയുക. അവൻ ഭഗവാനിൽ നിന്ന് അകലുന്ന ചോദ്യമേയില്ല, ഭഗവാനും അതുപോലെ. എല്ലാംകൊണ്ടും നിറഞ്ഞു തുളുമ്പുന്നതാണ് അവരുടെ മനസ്സ്. അച്യുതന് ഇഷ്ടം ഭാഗവതധർമവും, ഭാഗവതന്മാരുമാണ്.

Verses discussed:
Srimad Bhagavatam 1.2.11, 1.2.12, 1.3.40, 1.3.41, 1.4.26, 1.4.27, 1.4.28, 1.4.29, 1.4.30, 1.4.31,
1.5.2, 1.5.3, 1.5.4, 1.5.5

Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.

സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

#enlightenedliving #bhoomananda #srimadbhagavatham

Website: www.SwamiBhoomanandaTirtha.org
Questions: askswamiji@bhoomananda.org
Publications: publications@bhoomananda.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.

from the ashram diary

Audios

  • Examples of Gunas from Srimad Bhagavatam

    Swami Bhoomananda Tirtha

  • The Object World is Illusory

    Swami Bhoomananda Tirtha

  • Guru-shishya Relationship - Drop your ego and preserve it

    Swami Bhoomananda Tirtha

  • Devotion Belongs to the Devotee, not God

    Swami Bhoomananda Tirtha

  • Love, Sympathy and Sacrifice

    Swami Bhoomananda Tirtha

  • How to Divinize Your Life

    Swami Bhoomananda Tirtha

All audio resources arrow-round
end
arrow-icon