മന:പ്രശാന്തത

പതിനാറാം വയസ്സിൽ തീർഥയാത്രയ്ക്കുപോയി മടങ്ങിവന്ന ശ്രീരാമചന്ദ്രന് അനുഭവപ്പെട്ട മനോവിഷമം തീർക്കാൻ അയോധ്യയിൽ ഓർക്കാപ്പുറത്ത് അരങ്ങേറിയ വസിഷ്ഠരാമസംവാദമാണ് 32000 ശ്ലോകങ്ങളുള്ള, വാല്മീകിതന്നെ രചിച്ച യോഗവാസിഷ്ഠരാമായണം. വസിഷ്ഠമുഖത്തുനിന്നു സിദ്ധിച്ച യോഗസിദ്ധാന്തമായതുകൊണ്ട് "യോഗവാസിഷ്ഠം', രാമനെ സംബന്ധിച്ചായതിനാൽ രാമായണംതന്നെ, അങ്ങനെ "യോഗവാസിഷ്ഠരാമായണം' ആയി. വൈരാഗ്യം, മുമുക്ഷു, ഉത്പത്തി, സ്ഥിതി, ഉപശമം, നിർവാണം എന്നീ ആറു പ്രകരണങ്ങളാണ് യോഗവാസിഷ്ഠത്തിൽ. ശാന്തി വരുത്തുന്നതാണ് ഉപശമപ്രകരണം. സംപൂജ്യ സ്വാമിജി, 4272 ശ്ലോകങ്ങളുള്ള അതിൽനിന്നു പ്രസക്തമായ 488 തിരഞ്ഞെടുത്ത്, അർഥം നല്കി, മൂല്യനിരൂപണം ചെയ്ത്, ഇംഗ്ലീഷിൽ എഴുതിയ പുസ്തകമാണ് “ക്വൈറ്റിറ്റ്യൂഡ് ഓഫ് ദ മൈൻഡ്'. ഈ കൃതി സ്വാമിജിതന്നെ മലയാളത്തിലാക്കി അവതരിപ്പിയ്ക്കുന്നു "മന:പ്രശാന്തത' എന്ന ഈ പുസ്തകത്തിൽ. മനസ്സിനെ സ്വാധീനിയ്ക്കാനുള്ള ഒരേ ഘടകം ബുദ്ധിയാണ്. ബുദ്ധിയെന്ന ഉപകരണം വിനിയോഗിച്ചുകൊണ്ടാണ് വസിഷ്ഠൻ പറയുന്നതും രാമൻ കേൾക്കുന്നതും. കേട്ടു ഉദ്ബുദ്ധമാകുമ്പോൾ, മനസ്സിന്‍റെ വിഷമങ്ങൾ തീർന്ന്, തെളിച്ചവും ശാന്തതയും പൊന്തിവരും, ആഹ്ലാദവും ആനന്ദവും അനുഭവ പ്പെടും. ഭക്തർക്കും ജിജ്ഞാസുക്കൾക്കും ഒരുപോലെ ആത്മനിർബന്ധമായി ത്തീരട്ടെ “മന:പശാന്തത'യെന്ന ഈ അനുഭവവിവരണം പരിചയപ്പെടുന്നതും വായിയ്ക്കുന്നതും.

Hard Cover₹ 500