ഞാൻതന്നെ സത്യം

സ്വാമി ഭൂമാനന്ദതീർഥരുടെ പ്രഥമപുസ്തകമാണ് 1968ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ബ്രഹ്മവിദ്യാ അഭ്യാസ. അതിലെ പ്രതിപാദ്യം സ്വാമിജിതന്നെ തനിമ ആവോളം പ്രതിഫലിയ്ക്കുന്ന രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ആധുനികലോകത്തിനുവേണ്ടി വേദാന്തത്തിന്‍റേയും സാധനയുടേയും അന്ത:സാരം സ്പഷ്ടമായി അപഗ്രഥിച്ച്, ആത്യന്തികസത്യം സാക്ഷാത്കരിയ്ക്കാനുള്ള മാർഗം സുസൂക്ഷമം വിവരിച്ചിരിയ്ക്കുകയാണ് ഈ കൃതിയിൽ. ധ്യാനത്തെക്കുറിച്ചു പരക്കെയുള്ള മിഥ്യാധാരണകളും ഭ്രമങ്ങളും അതിലെ ചില ചതിക്കുഴികളും ചൂണ്ടിക്കാണിച്ച്, ലളിതവും ശാസ്ത്രീയവും ഫലപ്രദവുമായ പദ്ധതിയിലൂടെ സ്വാമിജി സാധകനെ അധ്യാത്മസാധനയുടേയും സാഫല്യത്തിന്‍റേയും പരകോടിവരെ കൈപിടിച്ചു നയിയ്ക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. അധ്യാത്മം, ധ്യാനം, പരമസത്യം ഇതെല്ലാം ഉൾക്കൊള്ളാൻ ആത്മാർഥമായി ആഗ്രഹിയ്ക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത പുസ്തകമാണ് ഞാൻതന്നെ സത്യം.

Hard Cover₹ 400