ധർമകല്പദ്രുമം

5000ത്തിലേറെ വർഷമായി ഈ രാജ്യത്ത് അങ്ങുതൊട്ട് ഇങ്ങോളം പ്രചാരവും പ്രസിദ്ധിയും ആർജിച്ച്, ജീവിതമൂല്യങ്ങൾ രൂപപ്പെടുത്തി സമാധാനവും സന്തോഷവും ആദർശവും ജനങ്ങളിൽ രചിച്ചുപോരുന്ന വിശ്വവിഖ്യാതരചനയാണ് മഹാഭാരതം. വ്യാസദേവൻ അതിൽ പ്രതിപാദിയ്ക്കുന്നതോ, തന്‍റെതന്നെ പിൻതലമുറക്കാരുടെ ജീവിതവും ചെയ്തികളുമാണുതാനും. സമകാലീന ചരിത്രം എന്നതിലുപരി മഹാഭാരതം രചയിതാവിന്‍റെ ആത്മകഥകൂടിയാണ്. മായാത്ത മാതൃകകളായ വ്യാസൻ, കർണൻ, ഭീഷ്മൻ, ദ്രൗപദി, കൃഷ്ണൻ എന്നിവരെക്കുറിച്ചു യഥാവിധി അറിഞ്ഞ്, ചിന്തിച്ച്, ധ്യാനിച്ച് ആത്മസാത്കരിയ്ക്കുമ്പോഴേ ജനങ്ങളിൽ അത്തരം ഉന്നതമാനമഹിമകൾ രൂപപ്പെടൂ. കഥാപാത്രങ്ങളെ പ്രദാനംചെയ്യുന്ന വ്യാസദേവൻ ശൈശവത്തിൽ എങ്ങനെ വളർന്നുവെന്നത് ഇന്നുമറിയില്ല; എന്നാലോ, ബുദ്ധിയിലും മനസ്സിലും പ്രവർത്തനത്തിലും മഹർഷി ഉച്ചകോടിയിൽ ആണുതാനും. ഇതെങ്ങനെ സാധ്യമായി, ഇതിലടങ്ങുന്ന നിഗൂഢപ്പൊരുത്തമെന്ത്? ഇത്തരം പല ചോദ്യങ്ങൾക്കും സമസ്യകൾക്കും ഉത്തരവും സാമഞ്ജസ്യവും വെളിപ്പെടുത്തുന്നു "ധർമകല്പദ്രുമം' എന്ന മഹാഭാരതകഥാപാത്രവിവരണം.

Paper Back₹ 500