കൃഷ്ണൻ ബന്ധമോക്ഷച്ചെപ്പ് തുറന്നപ്പോൾ

ഭാഗവതപരിവ്രജനപരമ്പരയിലെ പതിനൊന്നാം പുസ്തകം. ഈശ്വാംശമാണ് ജീവൻ. ഭഗവജ്ജ്ഞാനം അപ്പോൾ ജീവജ്ഞാനവുമാണ്. ജീവനു ബന്ധമുണ്ടെന്നു വന്നാൽ ഈശ്വരനും ബന്ധനാകാതെ വയ്യ. ജീവനു ബന്ധമില്ലെന്നുതന്നെ വാസ്തവം. പക്ഷേ, ഇതറിയണം, അനുഭവിയ്ക്കണം. അതാണ് ഭഗവജ്ജ്ഞാനം അഥവാ മുക്തി, അല്ല, ബന്ധവും മുക്തിയുമില്ലാത്ത സ്ഥിതി. കൃഷ്ണൻ ഈ രഹസ്യച്ചെപ്പു തുറന്നു കാണിയ്ക്കുന്നു, ഉദ്ധവനുമാത്രമല്ല ഉദ്ധവനെപ്പോലെ ഭക്തരും കുതുകികളുമായ എല്ലാവർക്കും.

Paper Back₹ 400