മൂന്നു കുട്ടികളെയാണ് ശ്രീമദ്ഭാഗവതം നമ്മുടെ മുമ്പിൽ അവതരിപ്പിയ്ക്കുന്നത്.
1) ധ്യാനത്തിലായിരുന്ന അച്ഛന്‍റെ കഴുത്തിൽ ചത്തപാമ്പിനെ കൊണ്ടിട്ട പരീക്ഷിത്ത് മഹാരാജാവിനെ, മുൻപിൻ ചിന്തിയ്ക്കാതെ ഏഴാംദിവസം ജീവനുള്ള പാമ്പു കടിച്ചുമരിയ്ക്കട്ടെയെന്നു ശപിച്ച ശൃംഗിയെന്ന മുനികുമാരൻ.
2) തനിയ്ക്ക് അച്ഛന്‍റെ മടിത്തട്ട് നിഷേധിയ്ക്കപ്പെട്ടപ്പോൾ, നിനക്ക് ആശ്രയം ജഗത്തിന്‍റെ മുഴുവനും പിതാവായ മഹാവിഷ്ണുവാണ് എന്ന് അമ്മ പറഞ്ഞത് ഉൾക്കൊണ്ട് ആ മഹാപ്രഭാവത്തിനെ തേടി മധുവനത്തിലേയ്ക്കു തപസ്സിനു പുറപ്പെട്ട ധ്രുവൻ എന്ന പിഞ്ചുബാലൻ.
3) രക്ഷകനാകേണ്ടവൻ ശിക്ഷകനായി വാളോങ്ങി നില്ക്കുമ്പോഴും, ഒരു കൂസലുമില്ലാതെ തന്‍റെ ആശ്രയമായ ശ്രീഹരി സർവ ഇടത്തും ഉണ്ടെന്നു പ്രഖ്യാപിച്ച പ്രഹ്ലാദരാജകുമാരൻ.
വ്യക്തികളും സംഭവങ്ങളുംവഴി തത്ത്വമൂല്യസിദ്ധാന്തങ്ങൾ അനുവാചകർക്ക് ഒതിക്കൊടുക്കുന്ന ആവിഷ്കരണഗ്രന്ഥമാണ് ശ്രീമദ്ഭാഗവതം. ശൃംഗിയെ തന്‍റെ അരികിൽ വിളിച്ചു തപോധനന്മാർക്കു ശാന്തത, സമബുദ്ധി, തപസ്സ് എന്നിവയാണ് ബലം. അതുകൊണ്ട് നീ ചെയ്തതു വലിയ അപരാധമായിപ്പോയി; അച്ഛന്‍റെ ഈ ഉപദേശംവഴി എത്ര മഹത്തായ മൂല്യകഥനമാണ് ഗ്രന്ഥകർത്താവ് നടത്തുന്നത്.
സുഖദു:ഖങ്ങൾ രചിയ്ക്കുന്നതു മനസ്സുതന്നെയാണ്, മറ്റൊന്നുമല്ല. എല്ലാവരും ആത്മാവാണ്, ശരീരമല്ല. താൻ എല്ലാറ്റിനും സാക്ഷിമാത്രമാണ്, എന്ന അറിവിൽ ദ്വന്ദ്വാതീതരായി കഴിയുന്നവരാണ് മുനിമാർ. അങ്ങനെയുള്ള തപസ്വിയോടു തെറ്റു ചെയ്തുവല്ലോ എന്നു വിചാരിച്ചു പരീക്ഷിത്ത് പശ്ചാത്തപിച്ചു. ആ നിമിഷംതന്നെ സർവവും വിട്ട്, പ്രായോപവേശം സ്വീകരിച്ചു കൃഷ്ണന്‍റെ പാദങ്ങളെ ധ്യാനിച്ചുതുടങ്ങി.
Bhagavata Parivrajanam - Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
Verses discussed:
Srimad Bhagavatam 1.18.48, 1.18.49, 1.18.50, 1.19.1,
1.19.2, 1.19.5, 1.19.7, 1.19.8, 1.19.25, 1.19.26
Bhagavad Gita 18.37
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@bhoomananda.org
Publications: publications@bhoomananda.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
Examples of Gunas from Srimad Bhagavatam
Swami Bhoomananda Tirtha
The Object World is Illusory
Swami Bhoomananda Tirtha
Guru-shishya Relationship - Drop your ego and preserve it
Swami Bhoomananda Tirtha
Devotion Belongs to the Devotee, not God
Swami Bhoomananda Tirtha
Love, Sympathy and Sacrifice
Swami Bhoomananda Tirtha
How to Divinize Your Life
Swami Bhoomananda Tirtha